ചങ്ങരംകുളം:വിജ്ഞാന കേരളം പദ്ധതിയുടെയും നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൊഴിൽ മേള നടത്തി.ചങ്ങരംകുളം സ്നേഹ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഈ സിന്ധു തൊഴിൽമേള ഉദ്ഘാടനം ചെയ്തുഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ശാലു പറമ്പിൽ,അസിസ്റ്റൻറ് സെക്രട്ടറി ഷാമിലി,തുടങ്ങിയവർ സംസാരിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്സൺ പ്രിൻഷ സുനിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ,വി കെ എം നൗഷാദ്,ഷണ്മുഖൻ പി വി .തുടങ്ങിയവർ സന്നിഹിതരായിരുന്നു സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.എഫ് ബി ഐ ലൈഫ്,ബെൻസി അക്ബർ ട്രാവൽസ് ,സൺറൈസ് ഹോസ്പിറ്റൽ,ആദിത്യ ബിർള ,യൂറോ ടെക് പോളിമർ,സോനാ എക്സ്പോർട്ടേഴ്സ് ,ഓർക്കിഡ് ഹോസ്പിറ്റൽ,ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ പൊന്നാനി ശാഖ,ഇസാഫ് ബാങ്ക്,റോയൽ എൻഫീൽഡ്’ , മദർ ഹോസ്പിറ്റൽ ചങ്ങരംകുളം,ഹോണ്ട ഷോറൂം,ഓൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ,ഭാരത് ലജന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോർപ്പറേഷൻ സൊസൈറ്റി ലിമിറ്റഡ് എടപ്പാൾ ‘തുടങ്ങിയ ഇരുപതിൽപരം കമ്പനികളാണ് തൊഴിൽമേളയിൽ തൊഴിൽദാക്കളായി പങ്കെടുത്തത്.മുന്നൂറിൽപരം ഉദ്യോഗാർത്ഥികളാണ് തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തിയത്.പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്തിന്കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ആദ്യമായിനന്നം മുക്ക്ഗ്രാമപഞ്ചായത്താണ് ആദ്യമായി തൊഴിൽമേള സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട്അഡ്വക്കറ്റ് സിന്ധുപറഞ്ഞു.ഉദ്യോഗാർത്ഥികൾക്ക് പുറമെ നിരവധി നാട്ടുകാരും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു പങ്കെടുത്തവർക്ക് അസിസ്റ്റൻറ് സെക്രട്ടറി ഷാമിലി നന്ദി രേഖപ്പെടുത്തി







