ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കന്നിമാസ ആയില്യ പൂജനടന്നു.ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ചുറ്റുവിളക്ക് വൈകിട്ട് ആലംകോട് മണികണ്ഠൻ ആൻഡ് പാർട്ടി അവതരിപ്പിച്ച കേളി ദീപാരാധന യോടു കൂടി തുടങ്ങിയ സർപ്പ പൂജക്ക്ശേഷം പ്രസാദ വിതരണവും പാൽപ്പായസ വിതരണവും നടത്തി.600ൽ പരം പേർ ആയില്യപൂജയ്ക്ക്എത്തിയിരുന്നുനിരവധി ഭക്തരും നാട്ടുകാരും പങ്കെടുത്തു.ആയില്ല്യാ പൂജയിലെ കർമ്മങ്ങൾക്ക്മേൽശാന്തി ശിവപൂജൻ പന്താവൂർ ശങ്കരനാരായണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ജയൻ പകരാവൂർ സെക്രട്ടറി വി ചന്ദ്രൻ നായർ,ട്രഷറർ വിജയൻ വാക്കേത്ത് ,അജേഷ് പുത്തിലത്ത്,ശിവദാസൻ മുല്ലപ്പള്ളി,മാതൃസമിതി പ്രസിഡണ്ട് സുശീല പുത്തില്ലത്ത്,ഷീജ വിജയൻ,തുടങ്ങിയവർ നേതൃത്വം നൽകി പൂജക്ക് നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയിരുന്നത്.ക്ഷേത്രത്തിലെത്തിയ മുഴുവൻ പേർക്കും പ്രസാദ വിതരണവും പാൽപ്പായസവിതരണവും നടത്തി







