ചങ്ങരംകുളം:മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ദേശീയ സംസ്ഥാന സ്കൂൾ ഗെയിംസുകളിൽ വിജയികളായവർക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.സ്വീകരണത്തിനു മുന്നോടിയായി വാര്യർ മൂലയിൽ നിന്നും ആരംഭിച്ച ഘോഷയാത്ര സ്കൂളിലെ വിവിധ സ്ഥലങ്ങളിൽ പോയി ഓഡിറ്റോറിയത്തിൽ സമാപിച്ചു ഘോഷയാത്രയിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്,എൻഎസ്എസ്,ജെ ആർ സി ,ലിറ്റിൽ കൈറ്റ്സ്,തുടങ്ങിയവയിലെ വിദ്യാർത്ഥിയും വിദ്യാർത്ഥി വിദ്യാർത്ഥിനികളും പങ്കെടുത്തുതുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽസ്കൂൾ പ്രിൻസിപ്പൽ മണികണ്ഠൻ സി വി സ്വാഗതവുംപിടിഎ പ്രസിഡണ്ടും നന്നംമുക്ക്ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മുസ്തഫ ചാലുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ്ജീന ടീച്ചർ,എസ് എം സി ചെയർമാൻ ലത്തീഫ് എം എ ,സ്കൂൾ ലീഡർ,സ്കൂൾ പാർലമെൻറ് അംഗം തുടങ്ങിയവർ സംസാരിച്ചു തുടർന്ന് നടന്ന അനുമോദനത്തിൽ പ്രിൻസിപ്പൽ മണികണ്ഠൻ,പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലു പറമ്പിൽ,എച്ച് എം ജീന ടീച്ചർ,എംഎൽ ലത്തീഫ്,ജയദേവൻ മാസ്റ്റർ ,ശശികുമാർ മാസ്റ്റർ,ഹയർസെക്കൻഡറി സീനിയർസിന്ധു ടീച്ചർ,ജയലക്ഷ്മി ടീച്ചർ എന്നിവർ വിജയികളെ ബൊക്കെയും,മെടലും നൽകി ആദരിച്ചു.സ്കൂളിലെ കായിക അധ്യാപകരായ ആഘോഷ മാസ്റ്റർ,കുമാരൻ,എന്നിവരെയും ആദരിച്ചു.വിവിധ മത്സരങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയ തലത്തിലും വിജയികളായമുഹമ്മദ് നിതാഷ്,തുഷാര ടിവി,ഇഷാൻ അബ്ദുൽ ജലാൽ,റഹ്മത്തുൽ ഹന്ന കെ,അദ്നാൻ അബ്ദുൽ ഖാദർ,ഉമ്മർ ബിൻഷാദ് ,നിരഞ്ജൻ കെ രാജ്,അർജുൻ,ശരൺ ഐ പി ,എന്നിവരെയാണ് ആദരം നൽകിയത്. പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ എത്തിയിരുന്നു പങ്കെടുത്തവർക്ക് മീനാംബിക ടീച്ചർ നന്ദി രേഖപ്പെടുത്തി.







