ചങ്ങരംകുളം:കല്ലൂർമ്മ നീലയിൽ കോൾ പടവിൽ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യങ്ങൾ തള്ളിയതായ് പരാതി.കോൾ പടവിൽ വെള്ളം ഉയർന്ന് നിൽക്കുമ്പോൾ മാലിന്യം തള്ളിയതോടെ ജലാശയത്തിൽ പൂർണ്ണമായും ഇത് പരന്ന നിലയിലാണ്.കക്കൂസ് മാലിന്യം തള്ളിയ ലോറി സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.ഇത്തരക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു.നീലയിൽ കോൾപടവ് കമ്മറ്റി ചങ്ങരംകുളം പോലീസിൽ പരാതി നൽകി.







