കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഹെർണിയ ഓപ്പറേഷനിടെ വെള്ളറക്കാട് സ്വദേശി മരിച്ചു.വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ 41 വയസ്സുള്ള ഇല്യാസാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് ഹെർണിയ അസുഖത്തെ തുടർന്ന് ഇല്യാസ് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയത്.
തുടർന്ന് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിക്കുകയായിരുന്നു.വൈകിട്ടോടെ ഓപ്പറേഷൻ ആരംഭിച്ചു. എട്ടരയോടെ ഓപ്പറേഷനിടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.ചികിത്സയിലെ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്ന് ബന്ധുക്കൾ ആരോപിച്ചു.കുന്നംകുളം എസ്.എച്ച് ഒ ജയ പ്രദീപിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.









