• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഹിജാബ് വിവാദം: ‘വെല്ലുവിളി വേണ്ട, മാനേജ്‌മെന്റിന് പ്രത്യേക അജണ്ട,സര്‍ക്കാരിന് മുകളിലാണെന്ന് ഭാവം അംഗീകരിക്കില്ല’

cntv team by cntv team
October 16, 2025
in Kerala
A A
ഹിജാബ് വിവാദം: ‘വെല്ലുവിളി വേണ്ട, മാനേജ്‌മെന്റിന് പ്രത്യേക അജണ്ട,സര്‍ക്കാരിന് മുകളിലാണെന്ന് ഭാവം അംഗീകരിക്കില്ല’
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കടുത്ത വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പ്രശ്‌ന പരിഹാരത്തിന് ശേഷവും സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനം നടത്തി മന്ത്രിയേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനേക്കാള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റ് ലക്ഷ്യം. പ്രത്യേക അജണ്ടയുടെ ഭാഗമായിട്ടാണ് ഇതെല്ലാം നടക്കുന്നതെന്ന് സംശയിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ രാഷ്ട്രീയപരവും വര്‍ഗീയപരവുമായ വിവേചനം കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കാന്‍ ആര് ശ്രമിച്ചാലും അത് സര്‍ക്കാര്‍ അനുവദിക്കില്ല.വിദ്യാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ വേദിയാക്കാന്‍ ആരേയും അനുവദിക്കില്ല. ഒരവസരം കിട്ടി എന്നുള്ളതുകൊണ്ട് ഒരു പിടിഎ പ്രസിഡന്റും പ്രിന്‍സിപ്പലും മാനേജറും ഇത്രയധികം മോശമായി സര്‍ക്കാരിനെയും അതിന്റെ സംവിധാനത്തേയും പരസ്യമായി വിമര്‍ശിക്കാന്‍ പാടുണ്ടോയെന്നും ശിവന്‍കുട്ടി ചോദിച്ചു.വലിയ ആഹ്ലാദത്തോടെയാണ് അവര്‍ വിമര്‍ശനം നടത്തിയത്. എന്നിട്ട് സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു. ആ വെല്ലുവിളി വേണ്ട. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിലിടപെടാനുള്ള അധികാരം പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടെന്ന്‌നും മന്ത്രി പറഞ്ഞു.’സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത്‌നിന്നും അവരുടെ അഭിഭാഷകയുടെ ഭാഗത്ത്‌നിന്നും ഉണ്ടായ അപക്വമായ പരാമര്‍ശങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനെ ഉപകരിക്കൂ. അതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന് യോജിച്ചതല്ല. സര്‍ക്കാര്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി പറയേണ്ടത് പിടിഎ പ്രസിഡന്റും അഭിഭാഷകയുമല്ലെന്ന് മാനേജ്‌മെന്റിന് ഓര്‍മ വേണം. വിദ്യാര്‍ഥികളുടെ പഠനാന്തരീക്ഷം സുരക്ഷിതമാക്കുക എന്നതാണ് പ്രഥമ പരിഗണന. സര്‍ക്കാര്‍ വിഷയത്തില്‍ നിയമപരമായ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും’ശിവന്‍കുട്ടി പറഞ്ഞു.പ്രശ്‌നം തീര്‍ന്നതിന് ശേഷം സര്‍ക്കാരിനെയും മന്ത്രിയേയും ഒരടിസ്ഥാനവുമില്ലാതെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്. എന്ത് അധികാരമാണെന്നൊക്കെ ചോദിച്ചു. അങ്ങനെയൊന്നും കേരളത്തിലെ ഒരു മാനേജ്‌മെന്റും ഇതുവരെ ചോദിച്ചിട്ടില്ല. സര്‍ക്കാരിന് മുകളിലാണ് ഞങ്ങളെന്ന ഭാവം ഉണ്ടെങ്കില്‍ അത് അംഗീകരിക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

Related Posts

ശബരിമലയിൽ  ഭക്തജന തിരക്ക് സാധാരണ നിലയിൽ
Kerala

ശബരിമലയിൽ ഭക്തജന തിരക്ക് സാധാരണ നിലയിൽ

November 22, 2025
43
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു; ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ കേസ്
Kerala

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ പീഡിപ്പിച്ചു; ശിശുസംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരേ കേസ്

November 22, 2025
128
പാലത്തായി പോക്‌സോ കേസ്: വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala

പാലത്തായി പോക്‌സോ കേസ്: വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

November 22, 2025
78
‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു
Kerala

‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു

November 22, 2025
208
തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല
Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം; കണ്ണൂരിൽ നാലിടത്ത് എൽഡിഎഫിന് എതിർ സ്ഥാനാർത്ഥികളില്ല

November 21, 2025
374
വാടകയ്‌ക്ക് നൽകിയ കാർ തിരികെ ചോദിച്ചു; ഉടമയെ ബോണറ്റിനുമുകളിലിട്ട് കാറോടിച്ച് തൃശൂർ സ്വദേശി
Kerala

വാടകയ്‌ക്ക് നൽകിയ കാർ തിരികെ ചോദിച്ചു; ഉടമയെ ബോണറ്റിനുമുകളിലിട്ട് കാറോടിച്ച് തൃശൂർ സ്വദേശി

November 21, 2025
297
Next Post
സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത 4 ദിവസം മഴ കനക്കും; 9 ജില്ലകൾക്ക് മുന്നറിയിപ്പ്

Recent News

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

ദാമ്പത്യ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ‘പാത്ത്‌വേ’ സോഷ്യൽ ലൈഫ് വെൽനസ് പ്രോഗ്രാം; ശില്പശാല നടത്തി

November 23, 2025
33
തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ ഉദ്ഘാടനം ചെയ്തു

November 23, 2025
109
തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

തെരെഞ്ഞെടുപ്പ് മത്സരത്തിന് എം ടി എം കോളേജിൽ നിന്ന് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി

November 23, 2025
215
ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥികള്‍

November 23, 2025
282
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025