ചങ്ങരംകുളം : കാണി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 നവമ്പർ 7,8,9 തിയ്യതികളിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ നടക്കുന്ന കാണി മാർസ് ചലച്ചിത്രോൽസവത്തിന്റെ സ്വഗതസംഘം രൂപീകരിച്ചു. പി.നന്ദകുമാർ എം.എൽ.എ (രക്ഷാധികാരി) ആലങ്കോട് ലീലാകൃഷ്ണൻ (ചെയർമാൻ) അടാട്ട് വാസുദേവൻ (ജനറൽ കൺവീനർ),ജബ്ബാർ ആലങ്കോട് ( കൺവീനർ), വി.മോഹനകൃഷ്ണൻ(ഫെസ്റ്റിവൽ ഡയറക്ടർ).
ഡലിഗേറ്റ് പാസ്സിന്റെ വില്പനോദ്ഘാടനംഡോ.രാജൻ ചുങ്കത്തിന് നൽകിക്കൊണ്ട് കവിയും ഗാന രചയിതാവുമായ ബി.കെ ഹരിനാരായണൻ നിർവ്വഹിച്ചു. ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.ദിനേശൻ വന്നേരി,പി.ബി.ഷീല എന്നിവർ സംസാരിച്ചു.











