പൊന്നാനി:പത്ത് വയസുകാരിയെ പീഡിപ്പിച്ച 54 കാരന് പൊന്നാനി ഫാസ്റ്റ് ട്രാക് കോടതി 60 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.വെളിയംകോട് ഗ്രാമം സ്വദേശി തൈപറമ്പില്‍ ബാവ(54) എന്നയാളെയാണ് വിവിധ വകുപ്പുകളിലായി 60 വര്‍ഷം കഠിന തടവിനും 4.51 ലക്ഷം രൂപ പിഴയടക്കാനും പൊന്നാനി ഫാസ്റ്റ് ട്രാക് കോടതി ശിക്ഷ വിധിച്ചത്. 2023 മാര്‍ച്ച് മാസത്തിലെ ഒരു ദിവസവും, മറ്റൊരു ദിവസവും പ്രതിയുടെ വീടിനുള്ളിലേ റൂമിലേക്ക് കൂട്ടികൊണ്ട് പോയി 10 വയസുകാരിയെ ലൈംഗിക പീഡനനത്തിന് ഇരയാക്കിയെന്നാണ് കേസ്.സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ്ആണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷവും 4 മാസവും അധിക കഠിന തടവും അനുഭവിക്കണം.പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് സുബിത ചിറക്കല്‍ ആണ് ശിക്ഷ വിധിച്ചത്.പിഴ തുക അതിജീവിതക്ക് നല്‍കാനും കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.
പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടറായിരുന്ന അനൂപ്. വി.ബി ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.ഇന്‍സ്പെക്ടറായിരുന്ന സുരേഷന്‍. ഇ. പി ആണ് പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ രാജേഷ് കേസന്വേഷണത്തില്‍ സഹായിച്ചു.പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വക്കറ്റ് കെ.കെ സുഗുണ ഹാജരായി,പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 18 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി.പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്പെക്ടര്‍ പ്രീത എംസി പ്രോസീക്യൂഷനെ സഹായിച്ചു.പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു







