• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യ പ്രതി 100 ഗ്രാം എംഡിഎംഎ യുമായി തൃശൂരിൽ പിടിയിൽ

ckmnews by ckmnews
October 16, 2025
in UPDATES
A A
പൊന്നാനിയില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യ പ്രതി 100 ഗ്രാം എംഡിഎംഎ യുമായി തൃശൂരിൽ പിടിയിൽ
0
SHARES
299
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനിയില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ പോലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യ പ്രതി 100 ഗ്രാം എംഡിഎംഎ യുമായി തൃശൂരിൽ പിടിയിലായി.പൊന്നാനി മുല്ല റോഡ് സ്വദേശി മോയൻ്റെകത്ത് ഫിറോസ് (31)എന്ന പൊടി ഫിറോസിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് സംഘം പിടികൂടിയത്.

ആഡംബര കാറിൽ ബാംഗ്ലൂരിൽ നിന്നും വലിയ അളവിൽ ലഹരിഎത്തിച്ച് പൊന്നാനി,വെളിയങ്കോട് പ്രദേശങ്ങളില്‍ വിൽപന നടത്തുന്ന  സംഘത്തെക്കുറിച്ച് പൊന്നാനി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊന്നാനി പോലിസ് ഈ സംഘത്തെ നിരീക്ഷിച്ചു  വരുന്നതിനിടെയാണ് കഴിഞ്ഞ ഡിസംബറിൽ ബാംഗ്ലൂരിൽ നിന്നും കൊണ്ട് വന്ന മയക്കു മരുന്ന് പിടികൂടാൻ പൊന്നാനി എസ്.ഐ അരുൺ. ആർ .യു. വിൻ്റെനേതൃത്വത്തിൽ വാഹന പരിശോധന നടത്തിയത്.പൊന്നാനി ആനപടി പാലത്തിന് സമീപം പോലിസ് പരിശോധന കണ്ട് 4 പേര് അടങ്ങിയ ലഹരി കടത്ത് സംഘം വാഹനം വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തടയാൻ ശ്രമിച്ച എസ്.ഐയെ ഇടിച്ച് പരിക്കേൽപ്പിക്കുകയും സ്റ്റേഷൻ ജീപ്പിൽ ഇടിപ്പിച്ച ശേഷം നിർത്താതെ പോവുകയും ചെയ്തു.സംഘത്തെ ജീപ്പിലൂം ബൈകിലുമായി പോലീസ് പിന്തുടർന്നെങ്കിലും വെളിയങ്കോട് പഴഞ്ഞി പാലത്തിന് സമീപം വാഹനം ഒളിപ്പിച്ച സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വെളിയങ്കോട്  വലിയകത്ത് പള്ളിയിൽ ഫിറോസ് (27)പൊന്നാനി തെകേപ്പുറം ചക്കരക്കാരന്റെ  മുഹമ്മദ് റിയാസുദിൻ (24)എന്നീ രണ്ട് പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

സംഭവത്തിലെ മുഖ്യ പ്രതി വെളിയങ്കോട് കൊളത്തേരി സാദിഖിൻ്റെ കറുത്ത ക്രേറ്റ കാർ തിരച്ചിലിന് ഒടുവിൽ സാദികിൻ്റെ ബന്ധു വീടിൻ്റെ പോർച്ചിൽ നിന്നും പോലീസ് കണ്ടെത്തി.കാറ് പരിശോധിച്ചതോടെ രഹസ്യ അറയിൽ സൃക്ഷിച്ച എംഡിഎംഎ യും പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികൾ ഉൾപ്പടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തിയെങ്കിലുംമുഖ്യ പ്രതികളായ സാദിഖും ഫിറോസും മയക്ക് മരുന്നുമായി രക്ഷപെടുകയായിരുന്നു.രഖ്ഷപ്പെട്ട സാദിഖിനെ പിന്നീട് ചാവക്കാട് പോലിസിൻ്റെ സഹായത്തോടെ ചാവക്കാട് നിന്നും അറസ്റ്റ് ചെയ്യുകയും കാപ്പ ചുമത്തി ജയിലിൽ അടക്കുകയും ചെയ്തു.പിന്നീട് ഒളിവിൽ പോയ ഫിറോസ് തമിഴ്നാട്ടിലും മറ്റും ഒളിവിൽ കഴിഞ്ഞ ശേഷം ഇരിങ്ങാലക്കുടയിലെ പെൺ സുഹൃത്തിൻ്റെ കൂടെ കഴിഞ്ഞു വരികയായിരുന്നു.കഴിഞ്ഞ വർഷം ലഹരി വിൽപന ചോദ്യം ചെയ്തതിൽ പഴഞ്ഞി സ്വദേശിയെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും.ഫിറോസിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ കേസെടുത്തു.നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.തൃശ്ശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് മലപ്പുറം പൊന്നാനി സ്വദേശിയായ ഒരാൾ മാരക മയക്കുമരുന്നുകൾ വിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരം മാസങ്ങൾക്ക് മുൻപേ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന് ലഭിച്ചതിനെ തുടർന്ന് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഡാൻസാഫ് സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു.ലഹരി മാഫിയയിലെ പ്രധാന കണ്ണിയാണ് ഫിറോസെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു. പോലീസിന് പിടികൊടുക്കാതെ തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ഭാഗങ്ങളിലുമായി ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ.കോണത്തുകുന്നിലുള്ള ഒരു സ്ത്രീയുമായി അടുപ്പമുള്ള ഫിറോസ് ഇരിങ്ങാലക്കുടയിൽ വരുന്നതായുള്ള കൃത്യമായ വിവരം തൃശ്ശൂർ റൂറൽതൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്സിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഫിറോസിനെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് ശക്തമായ പരിശോധനകൾ നടത്തിവരവെയാണ് ബുധനാഴ്ച പുലർച്ചെ ഇരിഞ്ഞാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം വെച്ച് കൈവശമുണ്ടായിരുന്ന 108.330 ഗ്രാം എംഡിഎംഎ -യുമായി ഫിറോസിനെ അറസ്റ്റ് ചെയ്തത്.

Related Posts

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി
UPDATES

പോത്തന്നൂർ കാവുപ്പാടത്ത്ഹൗസിൽ കെ.പി.ബാവ നിര്യാതനായി

August 31, 2026
65
പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു
UPDATES

പശ്ചിമേഷ്യ വീണ്ടും അശാന്തം; ഇറാനിലെ ലാറക് ദ്വീപിലേക്ക് യുഎസ് ആക്രമണം; ഇറാന്‍ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

August 31, 2026
75
‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്
UPDATES

‘യുവതീ യുവാക്കള്‍ ഇടകലര്‍ന്ന് ആടിപ്പാടുന്നത് ആ താത്പര്യത്തിന് എതിര്’കാന്തപുരം എ പി വിഭാഗത്തിന്റെ സര്‍ക്കുലറിനെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി മറുപടിയുമായി സമസ്ത പത്രം സിറാജ്

August 31, 2026
156
19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം
UPDATES

19 കിലോ കഞ്ചാവുമായി യുവതി കോഴിക്കോട്ട് പിടിയിൽ; സംസ്ഥാനാന്തര റാക്കറ്റിന്റെ ഭാഗമെന്നു സംശയം

August 31, 2026
89
നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; തിരച്ചില്‍ ദൗത്യം ആറാം ദിനത്തില്‍; 804 പേര്‍ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം

August 31, 2026
29
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
UPDATES

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

August 31, 2026
123
Next Post
സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർശനം നിയന്ത്രണം

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് കർശനം നിയന്ത്രണം

Recent News

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
143
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
9
‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

‘ചരിത്രത്തിന്റെ ചക്രം തിരിയുന്നത് മുന്നോട്ടാണ് പിന്നോട്ടല്ല’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മന്ത്രി റോജി എം ജോൺ

August 31, 2026
53
സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി

August 31, 2026
161
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025