മാറഞ്ചേരി:പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 41- മത് പൊന്നാനി മേഖല സമ്മേളനം ആവശ്യപ്പെട്ടു.കാഞ്ഞിരമുക്ക് ഫോക്കി കഫേയിൽ ൽ വച്ചു നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സജിത്ത് ഷൈൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് സലാം ഒളാട്ടയിൽ അധ്യക്ഷനായി. മേഖല നിരീക്ഷകൻ നാസീ അബ്ദുൽ നാസർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വിജയൻ മാറഞ്ചേരി സംഘടന റിപ്പോർട്ടും മേഖല സെക്രട്ടറി സോനുരാജ് പ്രവർത്തന റിപ്പോർട്ടും മേഖല ട്രഷറര്‍ മനോജ് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അഷ്റഫ് ലൈവ് , മിഥുൻ രാജ്, ഇ.ധർമരാജ്, പി. അജയ്‌ഘോഷ്, ബഷീർ സൺഡേ മീഡിയ, കെ.എ രഞ്ജിത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഫോട്ടോഗ്രാഫി അവാർഡ് ജേതാക്കളായ അഭിലാഷ്, സോനുരാജ്, സഫി, സലാം ഒളാട്ടയിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി വിപിൻദാസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി. സോനുരാജ് (പ്രസിഡന്റ്) ടി.കെ.ബി മനോജ് (സെക്രട്ടറി), വിപിൻദാസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.









