ചങ്ങരംകുളം:അരുംകൊലകളും ആത്മഹത്യകളും ലഹരി ഉപയോഗവും വർധിച്ചുവരുന്ന സാമൂഹിക അന്തരീക്ഷത്തിൽ “ധാർമികതയാണ് പരിഹാരം ” എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .പാവിട്ടപ്പുറം
അസ്സബാഹ് അറബിക് കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പ്രോഗ്രാമിൽ എം ജി എം സംസ്ഥാന സെക്രട്ടറി ആയിശാ ചെറുമുക്ക് , കോളേജ് ജോ : സെക്രട്ടറി ഹമീദ് ഫാറൂഖി തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു.1400 വർഷങ്ങൾക്കപ്പുറം അറേബ്യൻ സമൂഹത്തിൽ നിലനിന്നിരുന്ന അധാർമികതകൾ ഇന്നത്തേതിനെക്കാൾ വലുതായിരുന്നു.അവിടെ പ്രവാചകൻ (സ)കൈക്കൊണ്ട ധാർമിക നിലപാടുകളാണ് ഇസ്‌ലാമിക നാഗരികതയ്ക്ക് കരുത്തായത് എന്നും കൊള്ളയും കൊലയും വ്യഭിചാരവും പെൺകുട്ടികളെ കുഴിച്ചുമൂടലും നിലനിന്നിരുന്ന ഒരു സമൂഹത്തിലെ അധാർമികതളെ പൂർണമായും അവരുടെ ജീവിതത്തിൽനിന്നും തുടച്ചു നീക്കാനായത് വിശുദ്ധ ക്വുർആനിന്റെ ധാർമികാധ്യാപനങ്ങൾകൊണ്ടാണ് എന്നും ഇരുവരും ഉണർത്തി.പ്രിൻസിപ്പാൾ ഡോ : കെ എ അബ്ദുൽ ഹസീബ് ,വൈ:പ്രിൻസിപ്പാൾ മുജീബുറഹ്‌മാൻ , സ്‌റ്റാഫ് സെക്രട്ടറി യാസിർ പി കെ, അബ്ദുൽ ഖാദർ ,ഫാരിസ ഐ, നാദിയ , യൂണിയൻ ചെയർമാൻ മുഹമ്മദ്, സെക്രട്ടറി ഷെഹിൻ എം പി ,വൈ :ചെയർമാൻ ഫാത്തിമ്മത്ത് മുഹ്‌സിന ജോ:സെക്രട്ടറി ഹാദിയ നൗറിൻ, ജനറൽ ക്യാപ്റ്റൻ ജാസിം ,ആയിശ ഹിബ,സഫ സാലിഹ് തുടങ്ങിയവർ സംസാരിച്ചു









