പൊന്നാനി:പൊന്നാനിയുടെ പൈതൃകവും ബാല്യകാല ഓർമ്മകളുമടങ്ങിയ ജെസി സലീമിന്റെ
ആദ്യ കഥാസമാഹാരം കാസച്ചോറ് രണ്ടാം പതിപ്പ് പ്രകാശിതമായി.ഗ്യാലക്സി പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.ആർട്ടിസ്റ്റ് താജ് ബക്കർ സ്വാഗതവും പൊഫ ഇമ്പിച്ചിക്കോയ അധ്യക്ഷതയും വഹിച്ച ചടങ്ങിൽ കവിയും എഴുത്തുകാരനുമാ ആലങ്കോട് ലീലാകൃഷ്ണന്‍ ജസീ സലീമിന്റെ മാതാവ് എറമസംവീട്ടിൽ ബീവിക്കുട്ടി പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾക്ക് നൽകി പുസ്തകം പ്രകാശനം നിർവഹിച്ചു.കെ വി നദീർ പുസ്തകത്തെ പരിചയപ്പെടുത്തി.ഉദ്ഘാടന പ്രസംഗത്തിൽ
‘കാസച്ചോറ് ‘ എന്ന വാക്ക് ഒരു തിരിച്ചുപിടിക്കലാണെന്നും. പൊതു ബോധം ഇപ്പോഴും സ്ത്രീ എഴുത്ത്കൾക്കെതിരെ മുഖം തിരിച്ചിരിക്കുകയാണെന്നും അത്തരം സാഹചര്യത്തിൽ ആണ് ജെസിയുടെ ലളിതമായ ഭാഷയിൽ എഴുതിയ കാസച്ചോറ് പ്രസ്ക്തമാകുന്നത് എന്നും.എത്ര ചെറിയ അറിവാണെങ്കിലും അത് പകർന്നു തരുന്നവർ ഗുരു തുല്യരാണെന്നും ജെസിയുടെ കയ്യെഴുത്തിനെ കുറിച്ചുള്ള അധ്യായത്തെ ആസ്പദമാക്കി ആലങ്കോട് ഓർമിപ്പിച്ചു.ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, അജിത് കൊളാടി, എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ,പ്രൊഫ ബുഷ്റ,സൗദ പൊന്നാനി,നാസിമുദ്ദീൻ,ശങ്കര നാരായണൻ സലീന ടീച്ചർ , മുഹമ്മദ് പൊന്നാനി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നന്ദി ഹബീബ് സർഗം രേഖപെടുത്തി.എം ഇ എസ് കോളേജ് അലുംനിയുടെയും സൗഹൃദ കൂട്ടായ്മയുടെയും നേതൃത്വത്തിൽ പൊന്നാനി എം ഇ എസ് കോളേജ് അങ്കണത്തിലാണ് പ്രകാശനം സംഘടിപ്പിച്ചത്.








