ചങ്ങരംകുളം ടൗൺ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങളിൽ വയോജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ ഒന്നിച്ചിരിക്കാനും പരസ്പരം സൗഹൃദം പങ്കു വെക്കുവാനും, ലഘു വ്യായാമങ്ങൾ ചെയ്യുവാനുമുള്ള സൗകര്യങ്ങളോട് കൂടിയ രീതിയിൽ ഒരു ചെറിയ പാർക്ക് ഒരുക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് ചങ്ങരംകുളത്തെ വയോജനങ്ങളുടെ കൂട്ടായ്മയായ ചങ്ങരംകുളം എൽഡേർസ് ഫോറം ആവശ്യപ്പെട്ടു.ഫോറം ചെയർമാൻ അഡ്വക്കറ്റ്. കെ വി മുഹമ്മദ്, സൂര്യൻ മാസ്റ്റർ, കൺവീനർ ജബ്ബാർ ആലങ്കോട് തുടങ്ങിയവർ ചേർന്ന് നിവേദനം ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീറിന് കൈമാറി.









