ചങ്ങരംകുളം:ചിയ്യാനൂരില്‍ സ്വദേശി കൈപ്രവളപ്പിൽ താമിക്കും കുടുംബത്തിനും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പണികഴിച്ച ജോഡോ ഭവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍ താമിക്കും കുടുംബത്തിനും സമര്‍പ്പിച്ചു.ഉത്‌സവ പറമ്പുകളിൽ കളിക്കോപ്പുകൾ വിൽക്കുന്ന ജോലി ചെയ്ത് ജീവിച്ചിരുന്ന താമിയുടെ ശോചനീയാവസ്ഥയിലായിരുന്ന വീട് പൂര്‍ണ്ണമായും നിലം പൊത്തിയതോടെ ടാര്‍പോളിന്‍ വലിച്ച് കെട്ടിയാണ് അന്തിയുറങ്ങിയത്.ഇതിനിടയില്‍ ഉണ്ടായ അപകടവും പ്രായാധിക്യവും മൂലം തൊഴിലിന് പോകുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു താമിയേട്ടന്‍.താമിയേട്ടനും, ഭാര്യയും, വാൾവ് സംബന്ധമായ അസുഖമുള്ള നിത്യ രോഗിയായ മകളും അടങ്ങിയ കുടുംബത്തിനാണ് സുമനസ്സുകളുടെ സഹായത്താലും പരിശ്രമത്താലും രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ സ്മരണക്കായി “ജോഡോ ഭവൻ” എന്ന പേരില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.തിങ്കളാഴ്ച ഉച്ചക്ക് നടന്ന വീടിന്റെ താക്കോൽ കൈമാറൽ ചടങ്ങില്‍.ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്മോഹൻ,ജനറൽ കൺവീനർ അഷ്‌റഫ് കോക്കൂർ,സി ഹരിദാസ്,സിദ്ധിഖ് പന്താവൂർ, ഷാനവാസ് വട്ടത്തൂർ, പി ടി കാദർ,സി എം യൂസഫ്, രഞ്ജിത്ത് അടാട്ട് തുടങ്ങിയ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.