ചങ്ങരംകുളം:ആലംകോട് മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ജുമുഅ നമസ്കാരശേഷം പള്ളിയുടെ പരിസരത്ത് ഫലസ്തീൻ ഐക്യദാർഢ്യ കോർണ്ണർ സംഘടിപ്പിച്ചു ഗസ്സയുടെ കണ്ണീരിനൊപ്പം എസ്.എം.എഫ്.സംസ്ഥാന വ്യാപകമായി നടത്തുന്ന ഐക്യദാർഢ്യ പരിപാടിയുടെ ഭാഗമായി മഹല്ലിലെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.മഹല്ല് കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി കരീം ആലംകോട് സ്വാഗതം പറഞ്ഞു.മഹല്ല് ഖത്തീബ് അബ്ദുറഹീം സഅദി മുഖ്യ പ്രഭാഷണം നടത്തി പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് കെ.വി.കുഞ്ഞുമോൻ ഹാജി.ജനറൽ സെക്രട്ടറി.വി.കെ.സിദ്ധി, മഹല്ല് കമ്മിറ്റി ചെയർമാൻ പി.വി.മൊയ്തു,വൈസ് പ്രസിഡൻ്റ് പി.പി. മുഹമ്മദ് ഹാജി,
സി.അബ്ദുൽ റഷീദ്.
കെ.വി.ഹുസ്സയിൻ,എ.ബഷീർ,എം.വി.ഏനു
(ഉണ്ണി),പി.വി.അബൂബക്കർ ഹാജി,കെ.ഹമീദ്,തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.











