ചങ്ങരംകുളം:മലപ്പുറം ചങ്ങരംകുളത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ സംസ്ഥാന പാത ഉപരോധിച്ചു.രാത്രി 9 30 ഓടെയാണ് കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ഉപരോധം തുടങ്ങിയത്.ഡിസിസി ജനറല്‍ സെക്രെട്ടറി സിദ്ധിക്ക് പന്താവൂര്‍ കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം തുടങ്ങിയത്.അര മണിക്കൂറോളം പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.ഇതോടെ സംസ്ഥാന പാത ഏറെ നേരം സ്ഥംഭിച്ചു.സിഐ ഷൈനിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം, പെരുമ്പടപ്പ് പോലീസ് സംഘം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ പോലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി.ഏറെ നേരം സംസ്ഥാന പാതയില്‍ സംഘര്‍ഷാവസ്ഥ നില നിന്നു.തുടര്‍ന്ന് സിദ്ധീക് പന്താവൂര്‍ അടക്കമുള്ള അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.











