ചങ്ങരംകുളം:ആലംകോട് വീട്ടമ്മക്ക് തെരുവ് നായയുടെ അക്രമത്തില്‍ പരിക്കേറ്റു.ഹരിതകര്‍മസേന വിഭാഗത്തില്‍ ജോലി ചെയ്യുന്ന
ആലംകോട് തച്ചുപറമ്പ് സ്വദേശി പഴംകണ്ടത്തില്‍ ഷീന(47)ക്കാണ് തെരുവ് നായയുടെ അക്രമത്തില്‍ പരിക്കേറ്റത്.വെള്ളിയാഴ്ച കാലത്ത് 9 മണിയോടെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം.അപ്രതീക്ഷിത മായി എത്തിയ തെരുവ് നായ ഷീനയെ അക്രമിക്കുകയായിരുന്നു.കാലിന് പരിക്കറ്റ ഷീനയെ പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.











