• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു

cntv team by cntv team
October 9, 2025
in Sports
A A
പ്രതിരോധം ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്; സ്പാനിഷ് താരം ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചു
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2025-26 സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ബാക്ക് ജുവാൻ റോഡ്രിഗസ് മാർട്ടിനെസിനെ ടീമിലെത്തിച്ചതായി ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്പെയിനിലെ പ്രൈമേര ഫെഡറേഷനിലെ സി.ഡി. ലുഗോയ്ക്ക് വേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് 30-കാരനായ ഈ പ്രതിരോധതാരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്.പ്രതിരോധത്തിലെ തന്റെ ആധിപത്യം, പന്തിലുള്ള മികച്ച നിയന്ത്രണം എന്നിവയാൽ ശ്രദ്ധേയനാണ് ജുവാൻ. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയ്ക്ക് ഒരു മുതൽക്കൂട്ടാകും. സ്പെയിനിലെ സെഡെയ്റ സ്വദേശിയായ ജുവാൻ തന്റെ നേതൃപാടവം, ടാക്റ്റിക്കൽ അച്ചടക്കം, സമ്മർദ്ദഘട്ടങ്ങളിൽ പോലും ശാന്തമായ പന്തടക്കം എന്നിവയാൽ ഏറെ പ്രശംസ നേടിയ താരമാണ്.റേസിങ് ഫെറോളിന്റെ യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന ജുവാൻ പിന്നീട് സ്പോർട്ടിങ് ഗിജോൺ, ജിംനാസ്റ്റിക് ഡി ടരാഗോണ, സാൻ ഫെർണാണ്ടോ സി.ഡി., എസ്.ഡി. അമോറെബിയേറ്റ, അൽജെസിറാസ് സി.എഫ്, ഏറ്റവും ഒടുവിൽ സി.ഡി. ലുഗോ എന്നിവയുൾപ്പെടെ നിരവധി സ്പാനിഷ് ക്ലബ്ബുകൾക്കായി കളിച്ചു. തന്റെ പ്രൊഫഷണൽ കരിയറിൽ 200-ൽ അധികം മത്സരങ്ങൾ കളിച്ച ഇദ്ദേഹം, സ്പെയിനിലെ ലീഗുകളിലുടനീളം സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രതിരോധതാരമായി ആണ് അറിയപ്പെടുന്നത്.കഴിഞ്ഞ സീസണിൽ സി.ഡി. ലുഗോയ്ക്ക് വേണ്ടി 36 മത്സരങ്ങളിൽ കളിച്ച ജുവാൻ, പ്രതിരോധത്തിലെ നേതൃത്വ മികവ്, ആകാശപ്പോരുകളിലെ ആധിപത്യം, സെറ്റ്-പീസുകളിൽ നിന്ന് ഗോൾ നേടാനും എന്നിവ കൊണ്ട് ലീഗിലെ മികച്ച പ്രതിരോധക്കാരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു.ജുവാന്റെ പ്രതികരണം“കേരള ബ്ലാസ്റ്റേഴ്സുമായി ഈ പുതിയ അദ്ധ്യായം തുടങ്ങുന്നതിൽ ഞാൻ ആവേശത്തിലാണ്. കേരളത്തിലെ ഫുട്ബോൾ സംസ്കാരത്തെക്കുറിച്ച് ഞാൻ ഒരുപാട് കേട്ടു, ടീമിന് വേണ്ടി എൻ്റെ എല്ലാം നൽകാനും ഈ സീസണിൽ ടീമിന്റെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാനും ഞാൻ പരിശ്രമിക്കും.”ക്ലബ്ബ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്ജുവാനെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഒരു ഡിഫറൻഡറിന് വേണ്ട മനോഭാവവും കഴിവും ഒപ്പം സ്പെയിനിലെ ലീഗുകളിലെ വിപുലമായ അനുഭവസമ്പത്തുമുള്ള കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃപാടവവും ശാന്തതയും ഞങ്ങളുടെ പ്രതിരോധനിരക്ക് ഒരു വിലപ്പെട്ട കൂട്ടിച്ചേർക്കലായിരിക്കും.”കേരള ബ്ലാസ്റ്റേഴ്സ് സിഇഒ അഭിക് ചാറ്റർജി കൂട്ടിച്ചേർത്തുജുവാൻ റോഡ്രിഗസിനെ ഞങ്ങളോടൊപ്പം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പരിശീലക സംഘത്തിനും സ്റ്റാഫിനും ടീമിലെത്തിക്കാൻ താൽപ്പര്യമുണ്ടായിരുന്ന ഒരു താരമാണ് അദ്ദേഹം. ശക്തമായ പ്രതിരോധമാണ് ഏതൊരു മികച്ച ടീമിന്റെയും അടിത്തറ, ജുവാന്റെ അനുഭവപരിചയവും നേതൃത്വപാടവവും ആദ്യ ദിനം മുതൽ ഞങ്ങളുടെ പ്രതിരോധനിരയെ ശക്തിപ്പെടുത്താനും ഈ സീസണിൽ നിർണായക സ്വാധീനം ചെലുത്താനും സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”സൂപ്പർ കപ്പിനായുള്ള ഒരുക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ശക്തമാക്കുന്നതിനിടെ, മെഡിക്കൽ പരിശോധനകൾക്ക് വിധേയനായ ശേഷം ജുവാൻ ഗോവയിൽ പുതിയ സഹതാരങ്ങളോടൊപ്പം പ്രീ-സീസൺ ക്യാമ്പിൽ ചേരും.

Related Posts

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ
Sports

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഒഡീഷ എഫ്‌സിക്കെതിരെ

April 23, 2026
32
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം
Sports

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം

April 16, 2026
38
ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ
Sports

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ

April 14, 2026
45
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ
Sports

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
52
ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം
Sports

ഫിഫ ലോകകപ്പ്; ഇന്ത്യയിൽ സംപ്രേഷണത്തില്‍ അനിശ്ചിതത്വം

April 10, 2026
87
‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട
Sports

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

April 4, 2026
89
Next Post
സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
118
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
403
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
45
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
22
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025