വട്ടംകുളം : വർദ്ധിച്ച് വരുന്ന വഴിയോര വ്യാപാര മാഫിയകളെ പഞ്ചായത്ത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി സമിതി വട്ടംകുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കെട്ടിട വാടകയും വൈദ്യുതി ചാർജും നൽകി വിവിധ ഇനം നികുതി കളടച്ച് ലൈസൻസും എടുത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വ്യാപാരം ചെയ്യുന്ന വ്യാപാരികളുടെ സ്ഥാപനത്തിന് മുന്നിൽ ഒരു മാനദണ്ഡവും പാലിക്കാതെ തെരുവോര വ്യാപാരം നടത്തുന്നത് അധികാരികൾ നിയന്ത്രിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡണ്ടിനും നിവേദനം നൽകി . ഏരിയ സെക്രട്ടറി എൻ.ആർ.അനീഷ് ഉദ്ഘാടനം ചെയ്തു.ഏ.പി. അബ്ദുള്ള കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി അംഗം എം.എ.നവാബ്, എം.പി.ബിജു.പി.വി.ഗോപി. പി.ശബരിഗിരീശൻ .ബാലൻ. എന്നിവർ പ്രസംഗിച്ചു.











