ചങ്ങരംകുളം:കോക്കൂർ ഹയർസെക്കൻഡറി സ്കൂളിലെ 1998- 2001 +2 ആദ്യ രണ്ടു ബാച്ചുകളുടെ കൂട്ടായ്മ’തിരികെ’കോക്കൂർ സ്കൂളിൽ പൂർവ വിദ്യാർത്ഥി സംഗമവും പഴയകാല അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.സംഗമത്തില്‍ പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.രാധാകൃഷ്ണൻ കോക്കൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തില്‍ ഷുഹൈബ് പി പി സ്വാഗതം പറഞ്ഞു.പഴയകാല അധ്യാപിക പ്രേംഉഷ ടീച്ചർ സംഗമം ഉദ്ഘാടനം ചെയ്തു.ജയ്സൺ മാഷ്,അനന്തകൃഷ്ണൻ മാഷ്, ഗീവർഗീസ് മാഷ്, പ്രവിത ടീച്ചർ എന്നീ അധ്യാപകർ സംഗമത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രസംഗിച്ചു.കോക്കൂർ സ്കൂളിലെ പി ടി എ പ്രസിഡന്റ് മുജീബ് കോക്കൂർ,എക്സിക്യൂട്ടീവ് അംഗം ശശി കോക്കൂർ,പഴയകാല വിദ്യാർത്ഥികളായ ശിഹാബ്, സകീർ ബാബു, ജഹീർ, ഫൈസൽ, ഷിനി ശിവദാസ്,അരുൺലാൽ, ധനീഷ്, പ്രഭു, അഭിലാഷ്, നിതീഷ്, ഫാർഷിദ് എന്നിവർ സംസാരിച്ചു.ശില്പ നന്ദി പറഞ്ഞു







