ചങ്ങരംകുളം:അത്യാഹിതങ്ങൾ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിന് വളണ്ടിയർമാരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി കാരുണ്യം പാലിയേറ്റീവിൽ വളണ്ടിയർ പരിശീലന പരിപാടി സംഘടിപ്പിച്ചു.കുഴഞ്ഞുവീഴുന്ന സാഹചര്യങ്ങൾ വാഹനാപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ കാഴ്ചക്കാരായി നോക്കി നിൽക്കാതെ സ്വയം വളണ്ടിയർമാരായി പ്രവർത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങുന്ന പരിശീലന പരിപാടിക്ക് ട്രോമകെയർ ട്രൈനർ ഷമീർ അലി നേതൃത്വം നൽകി.കാരുണ്യം ഹാളിൽ നടന്ന ചടങ്ങിൽ അലി കാരുണ്യം അദ്ധ്യക്ഷത വഹിച്ചു.കുഞ്ഞുമുഹമ്മദ് പന്താവൂർ ,എം എ. ലത്തീഫ്,കെ.അനസ്,ഇ.ഉണ്ണിമാധവൻ മാസ്റ്റര്‍,ഉസ്മാൻ ചങ്ങരംകുളം എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് മെമ്പർ തസ്നി അബ്ദുൽ ബഷീറില്‍ നിന്ന് കിടപ്പിലായ രോഗികൾക്ക് നൽകുന്ന ഉപകരണങ്ങൾ കുഞ്ഞുമുഹമ്മദ് പന്താവൂർ ഏറ്റുവാങ്ങി.










