എടപ്പാൾ: ആരോഗ്യ നികേതനം എടപ്പാൾ ഹോസ്പിറ്റലും ഹീൽ ഫോർട്ട് കുറ്റിപ്പുറം ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഓർത്തോ മെഡിക്കൽ ക്യാമ്പ് ആരോഗ്യ നികേതനം ഹോസ്പിറ്റലിൽ വെച്ച് നടത്തി. ഡോ. മുഹമ്മദ് റിയാസ് ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോ. ഷമിൻ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് നടുവട്ടം സ്വാഗതം പറഞ്ഞു.ഡോക്ടർമാരായ ഡോ അമൽരാജ്, ഡോ ഫിറോസ്, ഡോ ഇസ്ഹാഖ് സഹീർ,ഡോ പ്രിൻസി നാരായണൻ,ഡോ.ശില്പ ഷമിൽ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ഇന്റിഗ്രേറ്റഡ് ചികിത്സയുടെ ഭാഗമായി നൂറ്റമ്പതിൽ അധികം രോഗികൾ പങ്കെടുത്തു.







