ചങ്ങരംകുളം:ഐഎസ്എം സംസ്ഥാന കമ്മിറ്റിയുടെ ഖുർആൻ പഠന പദ്ധതിയായ വെളിച്ചം ഇരുപതാംഘട്ടം ചങ്ങരംകുളത്ത് നടന്നു.അവാർഡ് വിതരണവും ഖുർആൻ പ്രഭാഷണവും ആഷിക് അസ്ഹരി ഒറ്റപ്പാലം ഉദ്ഘാടനം ചെയ്തു.മേഖലയിൽ നിന്നും ഉന്നത വിജയം നേടിയ റാഫിദ പി ഐ ,അബൂബക്കർ കാഞ്ഞൂർ,സൈറാ ബാനു ടീച്ചർ,ബാലവെളിച്ചം ഉന്നത വിജയം നേടിയ
ഹിൽമ റഫീഖ് ,മിസ്ബാഹ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ
ജാസ്മിൻ ഷംനാദ് പാവിട്ടപ്പുറം,സ്വന്തം കൈപ്പടയിൽ ഖുർആൻറെ പ്രതി തയ്യാറാക്കിയ ജംഷീദ കിഴിക്കര ,ഐ.എസ്.എമ്മിന്റെ ഖുർആൻ ക്വിസ് പ്രോഗ്രാമിൽ ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മൊയ്തുണ്ണി പി എം പള്ളിക്കര എന്നിവർക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.പി.പി. ഖാലിദ്,കെ.വി.അബ്ദുള്ളകുട്ടി മാസ്റ്റർ,കെവിമുഹമ്മദ്,സിവി ഹുസൈൻ വളയംകുളം,സുബൈർനരണിപ്പുഴ,ഷാഹിദാ പെരുമ്പിലാവ്,സീനത്ത് വളയംകുളം എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.ഐ.എസ് എം മണ്ഡലം വൈസ് പ്രസിഡണ്ട് വാബിൽ .പി .പി .അധ്യക്ഷത വഹിച്ചു.ഐ.എസ് എം മേഖല സെക്രട്ടറി ഷൗക്കത്ത് എറവറാകുന്ന്,കെ.എൻ.എം.മർക്കസ് മണ്ഡലം ഭാരവാഹികളായ എം അബ്ബാസ് അലി,എൻ.എം. അബ്ബാസ്,എം.ജി.എം.സിക്രട്ടറി സൈറാബാനു, എം. എസ്. എം സെക്രട്ടറി സാജിൽ ഖാലിദ് ഐഎസ്എം മണ്ഡലം ട്രഷർ സുബൈർ നരണിപുഴ എന്നിവർ പ്രസംഗിച്ചു.