ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചിയ്യാനൂര്‍ പാടത്ത് റോഡ് മുറിഞ്ഞ് കടന്നയാള്‍ക്ക് കാറിടിച്ച് പരിക്കേറ്റു.തൃശ്ശൂര്‍ സ്വദേശി രാമചന്ദ്രന്‍ (55)നാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം.ചങ്ങരംകുളത്തെ സഹോദരിയുടെ വീട്ടിലേക്ക് കാറില്‍ വരികയായിരുന്ന രാമചന്ദ്രന്‍ റോഡരികില്‍ കാര്‍ നിര്‍ത്തി റോഡ് മുറിഞ്ഞ് കടക്കുമ്പോള്‍ ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന കാര്‍ ഇടിക്കുകയായിരുന്നു.പരിക്കേറ്റ രാമചന്ദ്രനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു