എടപ്പാൾ: ബർത്ത് ഡേ ഗിഫ്റ്റ് ചോദിച്ചത്തിയ ആൾ മൊബൈൽ ഫോൺ കവർന്നു.എടപ്പാൾ ടൗണിലെ ഹിദായ ഫാൻസിലെ ജീവനക്കാരി മൈമൂനയുടെ ഫോണാണ് കവർന്നത്. ഇവർ ചങ്ങരംകുളം പോലീസിൽ പരാതി നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 തോടെയാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയ വിരുതൽ
ഓരോ കളിപ്പാട്ടങ്ങൾ ചോദിക്കുകയും വരാന്തയിൽ തൂക്കിയ ടോയിസ് എടുത്ത് വരുന്ന തക്കത്തിനാണ് ഷോപ്പിലെ കൗണ്ടറിൽ നിന്ന് ഫോൺ കവർന്നത്.എടിഎമ്മിൽ നിന്നും പണം എടുത്ത് വാരാം എന്ന് പറഞ്ഞ് പുറത്ത് പോയ ആളെ കാണാതായപ്പോൾ നടത്തിയ പരിശോധനയിലാണ് ജീവനക്കാരി ഫോൺ നഷ്ടപ്പെട്ടത് അറിഞ്ഞ്. വേറെ നമ്പറിൽ നിന്ന് വിളിച്ചങ്കിലും ഫോൺ ഓഫായിരുന്നു.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു