ചങ്ങരംകുളം:ജനാധിപത്യത്തിന്റെ മൂല്യവും സംസ്കാരവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് ചരിത്രകാരനും സി. പി. ഐ നേതാവുമായ അജിത് കൊളാടി അഭിപ്രായപ്പെട്ടു.ഇതര പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരോട് സി എച്ച് കാണിച്ച രാഷ്ട്രീയ മര്യാദയും ബഹുമാനവും പുതിയ കാലഘട്ടത്തിൽ രാഷ്ട്രീയ നേതാക്കൾക്ക് മാതൃക ആക്കാവുന്ന തരത്തിൽ ഉള്ളതാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. സി എച്ചിന്റെ കാലം സമകാലികം എന്ന ശീർഷകത്തിൽ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച സി എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് നരണിപ്പുഴ മുഹമ്മദലി അധ്യക്ഷനായിരുന്നു.പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. അഷ്റഫ് കോക്കൂർ,വി.മുഹമ്മദുണ്ണി ഹാജി,ഷാനവാസ് വട്ടത്തൂർ,എ വി അഹമ്മദ്, അഷ്റഫ് കാട്ടിൽ ഇപി ഏനു,സുബൈർ കൊട്ടിലിങ്ങൽ, എം.എ ഹസീബ്, കാദർ മാസ്റ്റർ, യഹിയ ഫൈസി,ജാസിർ മുതുകാട് സംസാരിച്ചു.







