ചങ്ങരംകുളം:ഓർക്കിഡ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് മൂക്കുതല പി സി എൻ ജി എച് എസ് എസ്, വളയംകുളം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളേജ് എൻ എസ് എസ് വളണ്ടിയർമാരും, ഹോസ്പിറ്റൽ ജീവനക്കാരും പങ്കെടുത്ത വാക്കത്തോൺ ചങ്ങരംകുളം ഹൈവേയിൽ നിന്നും ചങ്ങരംകുളം സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ഹോസ്പിറ്റലിൽ വെച്ച് നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ മുഖ്യ അതിഥി ആയിരുന്നു.ഹോസ്പിറ്റൽ ജനറൽ മാനേജർ റോഷൻ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് കാട്ടിൽ, മുസ്തഫ ചാലുപറമ്പിൽ,കാലിദ്, അബ്ദു കിഴിക്കിര,സൈനുദ്ധീൻ നെച്ചിക്കൽ,കൈരളി ക്ലബ് പ്രതിനിധി നിയാസ് പള്ളിക്കര എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ആലംകോട് ഹെൽത് ഇൻസ്‌പെക്ടർ അൻസാർ പുളിക്കൽ ബോധവൽക്കരണ ക്ലാസ് എടുത്തു.അസിസ്റ്റന്റ് മാനേജർ സുബ്രമണ്യൻ സ്വാഗതവും റജീന നന്ദിയും പറഞ്ഞു.പള്ളിക്കര കോൽക്കളി സംഘത്തെയും,പൈതൃക കർഷക സംഘത്തെയും പരിപാടിയിൽ ആദരിച്ചു.ഡോക്ടർമാരായ അബ്ദുറഹ്മാൻ,മുഹമ്മദ് നദീർ, ഷംന അക്ബർ,സംഗീത,വരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.നിരവധി പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.