• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

ലഭിച്ച എല്ലാ തുകയും ഇന്ത്യൻ ആർമിക്ക്; മനം കവർന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

ckmnews by ckmnews
September 29, 2025
in Sports
A A
ലഭിച്ച എല്ലാ തുകയും ഇന്ത്യൻ ആർമിക്ക്; മനം കവർന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
0
SHARES
177
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യൻ ടീമിനെ ഒമ്പതാം കോണ്ടിനെന്റൽ കിരീടം സ്വന്തമാക്കിയിരുന്നു. കിരീടം നേടിയതിന് ശേഷം ഈ ഏഷ്യാ കപ്പ് ടൂർണമെന്റിൽ തനിക്ക് ലഭിച്ച മാച്ച് ഫീയെല്ലാം ഇന്ത്യൻ സൈന്യത്തിന് സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു. ‘ഈ ടൂർണമെന്റിൽ നിന്നും ലഭിച്ച എന്റെ എല്ലാ മാച്ച് ഫീസും ഇന്ത്യൻ സൈന്യത്തിനും പഹൽഗാം ഭീകരാക്രമണത്തിൽ ദുരിതമനുഭവിച്ച ഇരകളുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി സംഭാവന ചെയ്യാൻ ഞാൻ തീരുമാനിച്ചു,’ സൂര്യകുമാർ യാദവ് എക്‌സിൽ കുറിച്ചു.ഈ ഏഷ്യാ കപ്പിൽ മൂന്ന് തവണയാണ് ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ഘട്ട മത്സരത്തിലും സൂപ്പർ ഫോറിലും അനായാസം വിജയിച്ച ഇന്ത്യ ഫൈനലിൽ ആവേശപ്പോരിനൊടുവിലായിരുന്നു ജയം സ്വന്തമാക്കിയത്. ടൂർണമെന്റിലുടനീളം പാകിസ്താനുമായി സൗഹൃദം ഒഴിവാക്കിയ ഇന്ത്യ ഫൈനലിൽ അത് തുടർന്നു. ഹസ്തദാനം ചെയ്യാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ആഭ്യന്തര മന്ത്രിയും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി വാങ്ങില്ലെന്ന തീരുമാനത്തിൽ ഇന്ത്യൻ താരങ്ങൾ ഉറച്ചുനിന്നു. പിന്നാലെ ട്രോഫി ഇല്ലാതെയായിരുന്നു ഇന്ത്യൻ ടീം വിജയം ആഘോഷിച്ചത്.ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ 146 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. തകർപ്പൻ തുടക്കം ലഭിച്ചെങ്കിലും പാകിസ്താൻ 19.1 ഓവറിൽ ഓൾഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്താനെ എറിഞ്ഞിട്ടത്. വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, ജസ്പ്രിത് ബുംറ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.പാകിസ്താന് വേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ അർധ സെഞ്ച്വറി നേടി. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ്‌സ് സ്‌കോറർ. ഫഖർ സമാൻ 35 പന്തിൽ 46 റൺസെടുത്തു. മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല.147 റൺസ് പിന്തുടരാനിറങ്ങിയ ഇന്ത്യ കൂട്ടത്തകർച്ചയോടെയായിരുന്നു തുടങ്ങിയത്. 20 റൺസെടുക്കുന്നതിനിടെ മൂന്ന് ടോപ് ഓർഡർ ബാറ്റർമാരെയും നഷ്ടപ്പെട്ടു. രണ്ടാം ഓവറിൽ അഭിഷേക് ശർമയും മൂന്നാം ഓവറിൽ സൂര്യകുമാർ യാദവും നാലാം ഓവറിൽ ശുഭ്മാൻ ഗില്ലും കൂടാരം കയറിയതോടെ ഇന്ത്യ പതറി. ആറ് പന്തിൽ അഞ്ച് റൺസെടുത്ത അഭിഷേകിനെയും, 10 പന്തിൽ 12 റൺസെടുത്ത ഗില്ലിനെയും ഫഹീം അഷ്റഫാണ് പുറത്താക്കി. അഞ്ച് പന്തിൽ ഒരു റൺസെടുത്ത സൂര്യകുമാർ യാദവിനെ ഷഹീൻ അഫ്രീദിയും മടക്കി.നാലാം വിക്കറ്റിൽ ഒരുമിച്ച തിലക് വർമയും സഞ്ജു സാംസണുമാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റിയത്. 57 റൺസിന്റെ പാർട്ണർഷിപ്പാണ് ഇരുവരും ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ഇതിനിടെ 21 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ അബ്രാർ അഹമ്മദ് പുറത്താക്കിയതോടെ പാകിസ്താൻ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി.എന്നാൽ തുടർന്ന് ക്രീസിലെത്തിയ ശിവം ദുബെ കൂറ്റനടികളുമായി കളം നിറഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ജീവൻ വെച്ചു. 22 പന്തിൽ 33 റൺസെടുത്താണ് ദുബെ മടങ്ങിയത്. ഹാരിസ് റൗഫ് എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 റൺസായിരുന്നു വേണ്ടത്. എന്നാൽ ഭയമോ സമ്മർദ്ദമോ ഇല്ലാതെ ബാറ്റുവീശിയ തിലക് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. അവസാന ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയടിച്ച് റിങ്കു സിങാണ് ഇന്ത്യയുടെ വിജയറൺ കുറിച്ചത്.

Related Posts

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും
Sports

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

August 22, 2026
0
കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം
Kerala

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം

August 20, 2026
25
ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി
Sports

ആസ്റ്റൺ വില്ലയെ കീഴടക്കി സൂപ്പർ കപ്പ് കിരീടം നിലനിർത്തി പിഎസ്ജി

August 13, 2026
49
യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ
Sports

യുവേഫ സൂപ്പർ കപ്പ് ഫൈനൽ ഇന്ന്; പിഎസ്‌ജിയും ആസ്റ്റൻ വില്ലയും നേർക്കുനേർ

August 12, 2026
35
ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര
Sports

ഇന്ത്യക്കെതിരായ സൗഹൃദ മത്സരം; കൊൽക്കത്തയിൽ വരുന്നത് ബ്രസീലിന്റെ യുവനിര

August 10, 2026
82
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ
Sports

ലോകകപ്പിലെ പരാജയത്തിന് പിന്നാലെ ഉറുഗ്വേ ഫുട്ബോൾ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത് ഇതിഹാസതാരം ഡീഗോ ഫോർലാൻ

August 7, 2026
30
Next Post
പൂജാ അവധിക്കാലത്ത് നിർണായക തീരുമാനമെടുത്ത് റെയിൽവെ, പ്രയോജനം കിട്ടുക ലക്ഷക്കണക്കിന് മലയാളികൾക്ക്

പൂജാ അവധിക്കാലത്ത് നിർണായക തീരുമാനമെടുത്ത് റെയിൽവെ, പ്രയോജനം കിട്ടുക ലക്ഷക്കണക്കിന് മലയാളികൾക്ക്

Recent News

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

നേപ്പാളില്‍ കാണാതായവരില്‍ പൊന്നാനി സ്വദേശികളായ കുടുംബവും’ഇടപെട്ട് എംഎല്‍എ യും എംപിയും

August 28, 2026
486
പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

പൊന്നാനിയിൽ ആക്രമണക്കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്റ്റിൽ

August 28, 2026
74
ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
272
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
373
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025