മാറഞ്ചേരി:മൂന്ന് ദിവസംനീണ്ടു നിൽക്കുന്ന മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം’വസന്തോത്സവം മിഴി തുറന്നു.ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ചടങ്ങിന് പി ടി എ പ്രസിഡണ്ട് ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ടി മാധവൻ,എസ് എം സി ചെയർമാൻ അജിത് താഴത്തേൽ,വികസന സമിതി കോഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്,സ്റ്റാഫ് സെക്രട്ടറി സിജു ജോൺ, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി വിജയകുമാരി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.കലോത്സവത്തോടനുബന്ധിച്ച് ഡോ: നിഷ ടീച്ചറുടെ നേതൃത്വത്തിൽ എൻ എസ് എസ് വിദ്യാർത്ഥികൾ ഒരുക്കിയ പ്രത്യേക പാന പൂരി ഫുഡ് കോർട്ട് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു.പ്രിൻസിപ്പാള്‍ ഡോക്ടര്‍ ലൗലി എംഎസ് സ്വാഗതവും എച്ച്എം സരസ്വതി എകെ നന്ദിയും പറഞ്ഞു







