മാറഞ്ചേരി:ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചു കൊണ്ട് നവീകരിച്ച തോളിക്കണ്ടം കല്ലറ പാടംതോട് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പര്‍ സുബൈര്‍ നിര്‍വഹിച്ചു.പെരുമ്പടപ്പ് പഞ്ചായത്തിലെ അഞ്ചാം വാർഡിലെ കൃഷി, റോഡും തോടും സംരക്ഷണം, ജലനിരപ്പ് ഉയർത്തൽ എന്നിവക്കു വേണ്ടിയാണ് പദ്ധതി.പാടശേഖരസമിതി അംഗങ്ങളുടെയും ഗുണഭോക്താക്കളുടെയും പൊതു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി,ഗ്രാമപഞ്ചായത്ത് അംഗം സക്കറിയ,പാടശേഖരസമിതി ഭാരവാഹികൾ തുടങ്ങിയവർ സന്നിദ്ധരായിരുന്നു.കർഷകരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങൾ പരിഹാരം കാണാൻ ഉദ്യോഗസ്ഥരുമായും മറ്റു ബന്ധപ്പെട്ടവരുമായി ചർച്ചചെയ്ത് പരിഹാര ശ്രമം നടത്തുമെന്ന് ഡിവിഷൻ മെമ്പർ അറിയിച്ചു.







