ചങ്ങരംകുളം:മാസങ്ങളായി ഇഴഞ്ഞ് നീങ്ങിയ ടൗണ്‍ നവീകരണ പ്രവൃത്തികള്‍ക്ക് വേഗം കൂടുന്നു.പദ്ധതി പ്രദേശത്ത് വൈദ്യുതി കാലുകള്‍ മാറ്റുന്ന പ്രവൃത്തിക്ക് ഇന്ന് തുടക്കമാവും.സംസ്ഥാന പാതയോരത്ത് പദ്ധതിക്ക് തടസ്സം നിന്നിരുന്ന മരങ്ങള്‍ അധികൃതര്‍ മുറിച്ച് നീക്കി.ചങ്ങരംകുളം ടൗണില്‍ ട്രൈനേജ് നിര്‍മാണ വര്‍ക്കുകള്‍ ദ്രുതഗതിയില്‍ നടന്ന് വരികയാണ്.സംസ്ഥാന പാതയില്‍ ഹൈവേ ജംഗ്ഷനില്‍ പാതയോരം വൃത്തിയാക്കി മെറ്റല്‍ നിറച്ച് ഉയര്‍ത്തുന്ന വര്‍ക്കുകള്‍ ഏറെ കുറെ പൂര്‍ത്തിയായിട്ടു ണ്ട്.അടുത്ത ദിവസം തന്നെ കട്ട വിരിക്കുന്ന പ്രവൃത്തികള്‍ ആരംഭിമെന്നാണ് വിവരം.എന്നാല്‍ പദ്ധതിയുടെ മെല്ലെപോക്ക് കച്ചവടക്കാരില്‍ വലിയ പ്രതിഷേധം ഉണ്ടാക്കുന്നുണ്ട്.പല സ്ഥലത്തും ട്രൈനേജ് നിര്‍മാണം പൂര്‍ണ്ണമായില്ലെന്നും ആളുകള്‍ എത്താത്തത് കൊണ്ട് കച്ചവടം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്നും പരാതികള്‍ ഉയരുന്നുണ്ട്.പദ്ധതി പൂര്‍ത്തിയാവുന്നതോടെ ടൗണിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്കും ഗതാഗത കുരുക്കിനും പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍