ചങ്ങരംകുളം:കേരളത്തിലെ ലൈസൻസുള്ള വയറിംഗ് തൊഴിലാളികളെ സംഘടിപ്പിച്ച് കൊണ്ട് 45 വർഷത്തോളമായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന സ്വതന്ത്ര സംഘടനയായ കേരള ഇലക്ട്രിക്കൽ വയർമെൻ & സൂപ്പർവൈസേഴ്സ് അസോസിയേഷൻ (KEWSA)ചങ്ങരംകുളം യൂണിറ്റ് സമ്മേളനം കാളാച്ചാൽ ഓഡിറ്റോറിയത്തിൽ നടന്നു.ജില്ലാ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ എംവി സമ്മേളനം ഉത്ഘാടനം ചെയ്തു.ചങ്ങരംകുളം കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ നൂരിഷ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു യൂണിറ്റ് സെക്രട്ടറി ബിബിൻ മുല്ലക്കൽ സ്വാഗതം പറഞ്ഞ ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് എം രാജൻ അദ്ധ്യക്ഷത വഹിച്ചു, സുനിഷ് സായി ഇഎം അനുശോചനം വായിച്ചു.മുഹമ്മദ് റഫീഖ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. അനൂപ് കെപി വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു,ശശീധരൻ പിപി,ഷാജി വെട്ടം,രാജീവ് കുറ്റിപ്പുറം,വിനോദ് പൊന്നാനി, റൗഫ് എരമംഗലം, നസീർ തിരുനാവായ, പ്രശോഭ് എംകെ,സുനിൽ ദാസ് ,അനിൽകുമാർ, ഷിനോജ് ടി, എവി ഗോപലകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.വിവിധ കമ്പിനികളുടെ ഡെമോസ്ട്രേഷനും നടന്നു.യൂണിറ്റ് വൈസ് പ്രസിഡന്റ് കൃഷ്ണദാസ് നന്ദിയും പറഞ്ഞു