എടപ്പാള്‍:പെരുമ്പറമ്പ് മുകാംബിക ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി മഹോൽസവ ഉദ്ഘാടന വേദിയിൽ വെച്ച് പത്രപ്രവർത്തന രംഗത്തെ മികച്ച പ്രകടനം വിലയിരുത്തി മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരത്തെ ആദരിച്ചു. വേദ പണ്ഡിതൻ നരിപ്പറമ്പ് വാസുദേവൻ നമ്പൂതിരി യാണ് പൊന്നാട അണിയിച്ച് ഉണ്ണി ശുകപുരത്തിന് ആദവ് നല്‍കിയത്.ഉൽസവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ വ്യാഴാഴ്ച വൈകുന്നേരം 6:30- ന് ആർട് ഓഫ് ലിവിങ് അദ്ധ്യാപകൻ ഉണ്ണികൃഷ്ണൻ കണ്ണൂർ നയിക്കുന്ന ദേവീമാഹത്മ്യം പ്രഭാഷണം ഉണ്ടായിരിക്കും











