പൊന്നാനി:മലപ്പുറം ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്-2025 ജൂനിയർ ഗേൾസ് വിഭാഗത്തിൽ പൊന്നാനി ഉപജില്ല കിരീടം നേടി.ചരിത്രത്തിൽ ആദ്യമായിട്ടാണ് പൊന്നാനി ഉപജില്ല കിരീടം നേടുന്നത്.മാറഞ്ചേരി ജി.എച്.എസ്.എസ് വോളിബോൾ ടീമാണ് പൊന്നാനി ഉപജില്ലക്ക് വേണ്ടി കിരീട നേട്ടം സമ്മാനിച്ചത്.











