എടപ്പാള്‍:പുതിയ തലമുറയുടെ രക്ഷയ്ക്കും സമൂഹ നൻമയ്ക്കും സംഗീതസംസ്ക്കാരം നല്ലതാണെന്ന് പ്രശസ്ത നടി ഊർമ്മിള ഉണ്ണി പറഞ്ഞു. 32-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.ഡോ.എസ്.നാരായണൻ അധ്യക്ഷത വഹിച്ചു.ഭാഗവതാചാര്യ ദമ്പതികളായ ബ്രഹ്മശ്രീ. ബാബു ചന്ദ്രശേഖരൻ നമ്പൂതിരി,മീരാ ബാബു അയിനിപ്പിള്ളി,ആധ്യാത്മികാചാര്യൻ എം.കെ.ദിവാകരൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. കേന്ദ്രഫിലിം സെൻസർ ബോർഡ് അംഗമായി തിരഞ്ഞെടുത്ത മണി എടപ്പാളിനെ ചടങ്ങിൽ അനുമോദിച്ചു.22-ാമത് എം.ടി.വേണു-തപസ്യ എടപ്പാൾ നവരാത്രി പുരസ്കാരം പ്രശസ്ത പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥന് നൽകി.കൃഷ്ണാനന്ദ്,സുനിത സുകുമാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ടി.വി.സദാനന്ദൻ, കെ.ആർ.സുനീഷ് കുമാർ, വേളൂർ മണികണ്ഠൻ,കൃഷ്ണാനന്ദ്,വിജയൻ കുമ്മറമ്പിൽ, ഷാജിപ്രസാദ്, സുനിത സുരേഷ് എന്നിവർ നേതൃത്വം നൽകി.







