ചങ്ങരംകുളം: യു ഡി എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എക്സിക്യൂട്ടീവ് ക്യാമ്പ് ‘സജ്ജം 2025’ സംഘടിപ്പിച്ചു.ചങ്ങരംകുളം ഫുഡ് സിറ്റി പാർട്ടി ഹാളിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുതൂർ ഉദ്ഘാടനം നിർവഹിച്ചു.നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി നരണിപ്പുഴ അധ്യക്ഷത വഹിച്ചു.പൊന്നാനി മണ്ഡലം യു ഡി എഫ് ചെയർമാൻ പി പി യൂസഫലി മണ്ഡലം പരിപാടികൾ വിശദീകരണം നടത്തി.ഡി സി സി മെമ്പർ ഷാജഹാൻ ക്ലാസിന് നേതൃത്വം നൽകി. സി എം യൂസഫ്,ഷാജി കാളിയത്തേൽ,പി ടി കാദർ, വി കെ എം ഷാഫി, സുഹ്‌റ മമ്പാട് എന്നിവർ സംസാരിച്ചു. നന്നംമുക്ക് മണ്ഡലം യു ഡി എഫ് കൺവീനർ നാഹിർ ആലുങ്ങൾ സ്വാഗതവും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ നന്ദിയും പറഞ്ഞു.







