ചങ്ങരംകുളം:ദക്ഷിണാമൂകാംബിക എന്ന സുപ്രസിദ്ധമായ ശ്രീ മൂക്കുതലഭഗവതി ക്ഷേത്രത്തിലെ 11 ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി.ക്ഷേത്രം സരസ്വതി മണ്ഡപത്തിൽ ക്ഷേത്രം മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരിയുടെ വേദ സ്തുതിയോടെ ആരംഭിച്ച സമ്മേളനത്തിൽ മൂക്കുതല ദേവസ്വം ബോർഡ് ചെയർമാൻ കെ പി വത്സലൻ സ്വാഗതം പറഞ്ഞു.പരിപാടിയിൽ മലബാർ ദേവസ്വം ബോർഡ് അംഗം കെ സുധാകുമാരി അധ്യക്ഷത വഹിച്ചു.പൊന്നാനി എംഎൽഎ പി നന്ദകുമാർ ഭദ്രദീപം തെളിയിച്ച് നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും കവിയും നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഓ പി പ്രവീൺ ആശംസകൾ അറിയിച്ച് സംസാരിച്ചു.മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ കെ കെ പ്രമോദ് കുമാർ മൂക്കുതല ദേവസ്വം ട്രസ്റ്റിബോർഡ് അംഗങ്ങളായ എം ഉണ്ണികൃഷ്ണൻ,സുരേഷ് കണ്ടമ്പുള്ളി,പാരമ്പര്യ ട്രസ്റ്റിമംഗലത്തേ രി സജിത്ത്,പാരമ്പര്യ ട്രസ്റ്റി ഫിറ്റ് പേഴ്സൺ ശങ്കരനാരായണൻ പന്താവൂർ , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി എൻ കൃഷ്ണമൂർത്തിതുടങ്ങിയവരുംവിവിധ ആഘോഷ കമ്മിറ്റികളുടെ അംഗങ്ങളും നാട്ടുകാരും ഭക്തജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവർക്ക് നവരാത്രി ആഘോഷ കമ്മിറ്റി പ്രസിഡണ്ട് കെ വി സേതുമാധവൻ നന്ദി രേഖപ്പെടുത്തി.മൂക്കുതല ഭഗവതി ക്ഷേത്രത്തിൽനവരാത്രി ആഘോഷിക്കുമ്പോൾമലയാളികളെ സംബന്ധിച്ചിടത്തോളംഏറ്റവും പ്രധാനമായിട്ടുള്ളനവരാത്രിയിൽഒന്നാണ് വിദ്യാരംഭ ചടങ്ങെന്നും പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കുന്ന ചടങ്ങ് മലയാളത്തിൽ മാത്രമാണെന്നും ലോകത്തിൽ എവിടെയും ഇങ്ങനെയൊരു ചടങ്ങ് ഇല്ല എന്നും ഉദ്ഘാടന സമ്മേളനത്തിൽ പൊന്നാനി എംഎൽഎ പി നന്ദകുമാർ പറഞ്ഞു .നവരാത്രി ദിനങ്ങളിൽ 11 ദിവസംവിവിധ പരിപാടികളോടെയാണ് ആഘോഷിക്കുന്നത് നങ്ങ്യാർകൂത്ത്,’സമൂഹ വേദജപ യജ്ഞം ,സംഗീത കച്ചേരികൾ,ഓട്ടൻതുള്ളൽ,ഭജൻസ് ,ഭക്തിഗാനസുധാ ,ചാക്യാർകൂത്ത് ,പഞ്ചരത്ന കീർത്തനാലാപനം,നവാഭരണ കീർത്തനാലാപനം,നൃത്തോത്സവം,അക്ഷര ശ്ലോക സദസ്സ്’,ശ്രീപാദസപ്തി നൃത്തശില്പം,സംഗീതോത്സവം,തിരുവാതിരക്കളി, കൈകൊട്ടിക്കളി തുടങ്ങിയവ വിവിധ ദിവസങ്ങളിലായി നടക്കും.വിജയദശമി ദിവസം ചെറിയ കുട്ടികളെ എഴുത്തിന്നിരുത്തുംകേരളത്തിന് അകത്തും പുറത്തും പ്രശസ്തരായ നിരവധി പ്രതിഭകൾ നവരാത്രി ദിനങ്ങളിൽ മൂക്കുതലയെ ധന്യമാക്കും.







