പൊന്നാനി:നരിപ്പറമ്പ് ഗുലാബ് നഗറിൽ മൂന്ന് യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ ഒളിവിൽ പോയ മുഖ്യ പ്രതിയെ പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി ഇശ്വരമംഗലം സ്വദേശി കാളൻ്റെ പുരക്കൽ ഇർഷാദിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സുഹൃത്തിനൊപ്പം ബാംഗളൂരിൽ നിന്ന് കാസർകോട്ടേക്ക് കാറിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിലെ കർണാടക – കേരള അതിർത്തിയിൽ വെച്ചാണ് ഇരിട്ടി പോലിസിൻ്റെ സഹായത്തോടെ പൊന്നാനി പോലീസ് ഇയാളെ പിടികൂടിയത്
സംഭവത്തില്‍ പ്രതികളായ,റൂബൈസ് ,മുസ്തഫ,ദിർഷാദ്, അസ്‌ലം എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതോടെ കേസിൽ 5 പേര്‍ അറസ്റ്റിൽ ആയി,മുല്ലശ്ശേരി കാദറിൻ്റെ മകൻ അജ്മൽ , കാളൻ്റെ പറമ്പിൽ ദീറാറിൻ്റെ മകൻ അജ്മൽ തുടങ്ങി 2 പേരെ കൂടി കേസില്‍ പിടിക്കിട്ടാൻ ഉണ്ടെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പ്രതികളിൽ അജ്മൽ ഇർഷാദ് ദിർഷദ് എന്നിവർ സഹോദരങ്ങളാണ്.ഒളിവിൽ കഴിയുന്ന മറ്റ് പ്രതികളെ കുറിച്ച് ഉള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സിഐ അഷറഫ് പറഞ്ഞു.പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ്,സബ് ഇൻസ്പെക്ടർ ബിബിൻ സി വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.പ്രതി ഇർഷാദ് ലഹരിക്ക് അടിമയായാണെന്നും.കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോയ സമയം എസ്കോർട്ട് പോലീസുകാരെ തള്ളിയിട്ട് കൈ വിലങ്ങുമായി ഓടി രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് കോടതി പരിസരത്തും ജെയിൽ പരിസരത്തും അക്രമാസക്തമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊന്നാനി പോലിസ് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്.കർമ റോഡ് കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും മൂലം അക്രമ സംഭവങ്ങൾ ഉണ്ടാവുന്നത് പോലിസ് കർശനമായി നിരീക്ഷിച്ച് വരികയാണെന്നും കൂടുതൽ കർശനമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കുമെന്നും പൊന്നാനി പോലിസ് ഇൻസ്പെക്ടർ അഷറഫ് എസ് അറിയിച്ചു







