ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരായി ലഘുലേഖ വിതരണം നടത്തി.പാവിട്ടപ്പുറം,വളയംകുളം ചങ്ങരംകുളം എന്നിവിടങ്ങളിലാണ് യൂണിറ്റ് അംഗങ്ങൾ ലഹരി വിരുദ്ധ സന്ദേശവുമായി എത്തിയത്.ലഹരിക്കെതിരായി പോരാടുന്നതിൽ സമൂഹവും അധികൃതരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കണമെന്ന് കുട്ടികൾ ആഹ്വാനം ചെയ്തു. സ്കൂളിൽ കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഹ്രസ്വ ചിത്ര പ്രദർശനവും നടത്തി.പ്രിൻസിപ്പാൾ വില്ലിങ്ട്ടൺ പി. വി ,ഗൈഡ് ക്യാപ്റ്റൻ സുമിത റ്റി എസ് എന്നിവർ നേതൃത്വം നൽകി







