ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ഗ്രാമീണ പൈതൃകത്തിൻ്റെ ഭാഗമായി തെങ്ങോല മെടയൽ തൊഴിൽ പരിശീലന ക്യാമ്പ് നടത്തി.പഠനത്തോടൊപ്പം തൊഴിലും പൈതൃകവും നിറഞ്ഞ ഓലമെടയൽ വിദ്യാർത്ഥികൾക്കും പുതുമ നിറഞ്ഞ അനുഭവമായി.
ആദ്യകാലങ്ങളിൽ വീടുകളുടെ മേൽക്കൂരയിൽ തണലും , വയലുകളിൽ കുടിലുകളായി ,കർഷകൻ്റെ ജീവിതത്തിൽ കൃഷിയിടത്തിൻ്റെ കരുത്തുമായിരുന്നു തെങ്ങോലകൾ.പ്ലസ് ടുവിൻ്റെ പഠന ക്ലാസിലെ അറിവിൻ്റെ പുസ്തകങ്ങൾക്കൊപ്പം പാരമ്പര്യ തൊഴിൽ രീതികൾ പുതുതലമുറക്ക് വളർത്തിയെടുക്കുവാൻ ലക്ഷ്യമിട്ടാണ് സ്വയം തെങ്ങോല മെടഞ്ഞ് എൻഎസ്എസ് വളണ്ടിയർമാർ രണ്ട് ദിവസം നീണ്ട ഓലമെടയൽ പരിശീലനത്തിൻ്റെ പുതിയ അദ്ധ്യായം തുറന്നത്
കർഷകനും ചങ്ങാതം പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡൻ്റ് സതീഷ് തെങ്ങോലകൾ എത്തിച്ച് നൽകി.ആദ്യമായി ഓലകൾ
മെടയുന്നത് പ്രയാസം തോന്നിയെങ്കിലും പിന്നീട് സ്വന്തം കൈകളാൽ ഓലമെടയൽ എളുപ്പമായെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.മെടഞ്ഞ ഓലകൾ കൊണ്ട് തനതിടം നവീകരണവും നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഡോ സജീന ഷുക്കൂർ ദ്വിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രണ്ട് വർഷം കൊണ്ട് ഗ്രാമത്തിൻ്റെ കാർഷീക സമ്പത്തായ തെങ്ങ് , കവുങ് എന്നിവയുടെ അസംസ്കൃത വസ്തുക്കൾ ഉപയോഗപ്പെടുത്തി വിവിധ തൊഴിൽ പരിശീലനമാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.അധ്യാപകരായ ജ്യോതി,രാധിക എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.പി രമ്യ , എൻ എസ് .എസ് ലീഡർമാർ എന്നിവർ നേതൃത്വം നൽകി.







