ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് വോളന്റീർമാർ,ആലങ്കോട്ഹരിത കർമ സേനയുടെ എം സി എഫ് യൂണിറ്റ് സന്ദർശിച്ചു.എന്‍ എസ് എസ് പ്രോഗ്രാം ഓഫീസറുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ മാലിന്യ ശേഖരണം,വേർതിരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളെ കുറിച്ച് ഐ ആര്‍ ടി സി കോർഡിനേറ്റർ ദീപക് ലാൽ, ഹരിത കർമ സേന പ്രവർത്തക ഗീത എന്നിവർ വിശദീകരണം നൽകി.പരിസ്ഥിതി സംരക്ഷണത്തിൽ സമൂഹ സഹകരണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ടു. “എന്റെ മാലിന്യം -എന്റെ ഉത്തരവാദിത്തം ” എന്നാ സന്ദേശം വിദ്യാർത്ഥികൾ പൂർണ്ണമായും ഉൾക്കൊണ്ടതായി നേതൃത്വം നൽകിയ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ്
പ്രിൻസിപ്പാൾ വില്ലിംഗ്ടൺപി.പി വി എന്നിവർ പറഞ്ഞു.







