ചങ്ങരംകുളം:ഔഷധ നെല്ലിനമായ രക്തശാലി കൃഷി വിപുല പെടുത്താൻ പൈതൃക കർഷക സംഘം ഒരുങ്ങി.എറവറാംകുന്ന് പാടശേഖരത്തില്‍ കഴിഞ്ഞ വർഷം തുടക്കം കുറിച്ച രക്തശാലി കൃഷിയാണ്
ഈ വർഷം വിപുലമാക്കാന്‍ പൈതൃക കർഷക കൂട്ടായ്മ ഒരുങ്ങുന്നത്.
നിരവധി ഔഷധ ഗുണങ്ങളുള്ള ഈ നെല്ലിനം കൃഷി ചെയ്ത് അരിയാക്കി ചങ്ങരംകുളത്തുള്ള പൈതൃക ഇക്കോ ഷോപ്പിലൂടെണ് വിപണനം നടത്തുകയാണ് പൈതൃക ലക്ഷ്യമിടുന്നത്. നെല്ലിന്റെ വിത്ത് ആവിശ്യമുള്ള കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത് നല്‍കാനും പൈതൃക കര്‍ഷകസംഘം തയ്യാറാണ്.ഒന്നര ഏക്കറിൽ ആണ് ഈ വർഷം ഔഷധ കൃഷി ഒരുങ്ങുത്.
രക്തകോശങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും വിളർച്ച പരിഹരിക്കുകയും ചെയ്യുന്നു.പ്രതിരോധശേഷി കൂട്ടാനും ദഹനപ്രശ്നങ്ങൾ അകറ്റാനും സഹായിക്കുന്നു.ഉയർന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് ഉപകരിക്കുന്നു എന്നിവയാണ്
രക്തശാലി അരിയുടെ പ്രധാന ഗുണങ്ങൾ.കൂടാതെ പ്രമേഹം, കാൻസർ സാധ്യത കുറയ്ക്കാനും ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ഈ അരി വളരെ ഗുണകരമാണെന്നും കര്‍ഷകര്‍ പറയുന്നു.ഔഷധ കൃഷി കൂടാതെ ഔഷധ നെല്ലിന മായ കറുത്ത നവര, നവര,എന്നിവയും, 14 ഏക്കറിൽ പൗർണമി നെല്ലിനവും ഈ കൂട്ടായ്മ കൃഷി ചെയ്യുന്നുണ്ട്







