പൊന്നാനി :സ്ത്രീകൾക്കെതിരെ നടക്കുക സൈബർ അക്രമങ്ങൾക്കെതിരെ ശക്തമായ നിയമനിർമ്മാണം നടത്തണമെന്ന് മഹിളാ അസോസിയേഷൻ പൊന്നാനി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. (കോമള വല്ലിടീച്ചർ, കദീജ അക്കരയിൽ, ഷീജ മക്കോരം വീട്ടിൽ നഗർ) എരമംഗലം എ എൽപി സ്കൂളിൽ നടന്ന സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി ഉദ്ഘാടനം ചെയ്തു. ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷയായി. സുമി അജയൻ രക്തസാക്ഷി പ്രമേയവും അനു മുരളി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ധന്യ പതിയാരത്ത് പ്രവർത്തന റിപ്പോർട്ടും
ജില്ലാ പ്രസിഡൻ്റ് അഡ്വ. ഇ സിന്ധു സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു.ഹസീന, സിനി, ബിന്ദു സിദ്ധാർത്ഥൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ ജോ. സെക്രട്ടറി പി ഇന്ദിര സംസാരിച്ചു. പി അജയൻ സ്വാഗതവും ധന്യ പതായാരത്ത് നന്ദിയും പറഞ്ഞു.ഭാരവാഹികൾ : ബിന്ദു സിദ്ധാർത്ഥൻ(പ്രസിഡൻ്റ്)
ധന്യ പതിയാരത്ത് ( സെക്രട്ടറി)
സുമി അജയൻ(ട്രഷറർ)







