ചങ്ങരംകുളം:ആമസോണില്‍ നിന്ന് വന്ന പാര്‍സല്‍’തുറന്ന് നോക്കിയപ്പോള്‍ കാലിക്കുപ്പിയും ഉപയോഗശൂന്യമായ ബോട്ടിലും.ഏതാനും ദിവസം മുമ്പാണ് ചങ്ങരംകുളത്തെ ഏബിള്‍ ക്യൂര്‍ ആശുപത്രിയുടെ മാനേജറായ ഹക്കീമിന് 950 രൂപയുടെ പാര്‍സല്‍ വന്നത്.ഹക്കീം ഇല്ലാത്തതിനാല്‍ പണം അടച്ച് ജീവനക്കാര്‍ പാര്‍സല്‍ വാങ്ങി വച്ചു.ഹക്കീം എത്തി പാര്‍സല്‍ പൊട്ടിച്ച് നോക്കിയപ്പോഴാണ് ഹക്കിം ചതിയില്‍ പെട്ട വിവരം അറിയുന്നത്.
കഴിഞ്ഞ ദിവസവും ഹക്കീമിന് സമാനമായ പാര്‍സല്‍ എത്തി.650 രൂപ അടച്ച് കൈപ്പറ്റണമെന്ന് പറഞ്ഞതോടെ ഹക്കീം തന്ത്രപൂര്‍വ്വം പാര്‍സല്‍ പൊട്ടിച്ച് നോക്കുകയായിരുന്നു.പാര്‍സല്‍ തുറന്നതോടെ ഹക്കീം കണ്ടത് ഉപയോഗശൂന്യമായ ക്രീമിന്റെബോട്ടില്‍.ഉടനെ തന്നെ പാര്‍സലുമായി വന്ന യുവാക്കളെ തടഞ്ഞ് വച്ച് ചങ്ങരംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.ചങ്ങരംകുളം പോലീസ് യുവാക്കളെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഹക്കീമിന്റെ പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചങ്ങരംകുളം പോലീസ് പറഞ്ഞു.പലപ്പോഴും ആമസോണില്‍ നിന്ന് ഓര്‍ഡല്‍ നല്‍കാറുള്ളത് കൊണ്ടാണ് ആദ്യം കബളിപ്പിക്കപ്പെട്ടതെന്നും പിന്നീട് ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്നും ഹക്കീം പറഞ്ഞു








