പ്രധാനമന്ത്രി അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധനചെയ്യും.ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല.ജിഎസ്ടി പരിഷ്കരണം നിലവില്‍വരുന്നതിന് തൊട്ടുതലേന്നാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുന്നതെന്നത് ശ്രദ്ധേയമാണ്. സെപ്റ്റംബർ 22-നാണ് ജിഎസ്ടി പരിഷ്കരണം പ്രാബല്യത്തില്‍വരുന്നത്. മാത്രമല്ല, എച്ച് 1 ബി വിസയ്ക്കുള്ള വാർഷിക ഫീസ് നിരക്ക് യുഎസ് ഒരുലക്ഷം ഡോളറാക്കിയ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുമോയെന്നും രാജ്യം ഉറ്റുനോക്കുന്നുണ്ട്.







