മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട്ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കലാലയം എന്ന പേരിൽ കലോത്സവം ആരംഭിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേർന്ന കലോത്സവം ഉദ്ഘാടന പരിപാടിയിൽ സ്കൂൾ അഡ്മിനിസ്ട്രസ് ജീനാ സി കെ സ്വാഗതവും എസ് എം സി ചെയർമാൻ എംഎൽ ലത്തീഫ് അധ്യക്ഷനുമായി.സ്കൂൾ പിടിഎ പ്രസിഡണ്ടും നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മുസ്തഫ ചാലു പറമ്പിൽ സ്കൂൾ കലോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു.നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അഭിനയിക്കുകയും അമൃത ടിവിടോപ് സിംഗറിൽ പങ്കെടുത്ത പാർത്ഥി വ്വിശ്വനാഥ് മുഖ്യാതിഥിയായി.ഹയർ സെക്കൻഡറി സീനിയർ അസിസ്റ്റൻറ് ഉഷ ടീച്ചർ,പിടിഎ എക്സിക്യൂട്ടീവ് അംഗം സെലീന അഷറഫ് ,സ്കൂൾ ചെയർപേഴ്സൺ ഫാത്തിമ നഫല,തുടങ്ങിയവർ സംസാരിച്ചു.പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വനാഥ് ,ബിജി വിശ്വനാഥ് ,ശശികുമാർ,ശ്രീകാന്ത് മാസ്റ്റർ,ജയദേവൻ,മീനാംബിക ടീച്ചർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങളും നടന്നു.മൂന്ന് സ്റ്റേജുകളിൽ ആയി നിരവധി മത്സരങ്ങളാണ് നടന്നുവരുന്നത് രണ്ടു ദിവസങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.വരലക്ഷ്മിയുടെ പ്രാർത്ഥന ഗാനത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം ആയത് പരിപാടിയിൽ സ്കൂൾ വിദ്യാർത്ഥികളും നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു.പരിപാടിയിൽ പങ്കെടുത്തവർക്ക് ‘സ്കൂൾ ചിത്രകല അധ്യാപകൻ സംഗീത് ലാൽ നന്ദി രേഖപ്പെടുത്തി.







