ചങ്ങരംകുളം:അന്യം നിന്ന് പോകുന്ന നാടകവേദികളെ സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ ‘മുറ്റം’നാടകവേദിക്ക് രൂപം നല്‍കി.വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നാടകാവതരണത്തിലും അഭിനയത്തിലും സൗജന്യമായി പരിശീലനം നൽകി സ്കൂൾ കലാമേളകളിലും വാർഷികാഘോഷങ്ങളിലും ഉത്സവങ്ങളിലും അവതരിപ്പിക്കാനുതകുന്ന നാടകങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം.ചങ്ങരംകുളത്തിനടുത്ത് മാമാണിപ്പടിയിലുള്ള വികെഎം കളരിയിൽ എല്ലാ ശനിയാഴ്ചകളിലും വൈകിയിട്ട് 4 മുതൽ 7 വരെ ആയിരിക്കും പരിശീലനം.ഭാരവാഹികളായി പ്രസിഡണ്ട് ഷൺമുഖൻ വേളയാട്ട്,സെക്രട്ടറി സോമൻ ചെമ്പ്രേത്ത് വൈസ് പ്രസിഡണ്ട് കെ വി മുസ്തഫ,ജോ.സെക്രട്ടറി ബാബു മൂക്കുതല ട്രഷറർ ദാസ് വളയംകുളം എന്നിവരെ തിരഞ്ഞെടുത്തു