ചങ്ങരംകുളം:ഓൾ ഇന്ത്യ തലത്തിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സിന്തറ്റിക് ലഹരി നിർമാർജ്ജന യജ്ഞവുമായി ആരംഭിച്ച യാത്രയുടെ
നേതൃ നിരയിൽ ചങ്ങരംകുളം സ്വദേശിയും.ചങ്ങരംകുളം പള്ളിക്കര സ്വദേശി നവീദും.ആന്തമാന്‍ സ്വദേശികളായ സി ശേഖര്‍,നേഹ എന്നിവരും അടങ്ങുന്ന മൂന്ന് അംഗ സംഘമാണ് കേന്ദ്ര ഗവണ്മെന്റിന്റെ കീഴില്‍ ആന്തമാന്‍ ലോക്കൽ അഡ്മിനിസ്ട്രീവ് ബോഡിയുമായി സഹകരിച്ച്, ഡ്രഗ് ഫ്രീ ഇന്ത്യ എ സോളോ അവയന്‍നസ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ആന്തമാര്‍ നിക്കോബാര്‍ മുതല്‍ ഇന്ത്യ മുഴുവൻ തലമുറയെ കാർന്ന് തിന്നുന്ന സിന്തറ്റിക് ഡ്രഗ് നിർമാർജ്ജന ബോധവൽക്കരണം നടത്തുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് നേതൃത്വം നല്‍കുന്ന നവീദ് പറഞ്ഞു.കേരളത്തിൽ പര്യടനം തുടരുന്ന സംഘം പ്രധാന സിറ്റികളിലും ടൗണുകളിലും ബോധവൽക്കരണം നടത്തി വരികയാണ്.ഓരോ സംസ്ഥാനത്തിലും പോയി അവിടത്തെ സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ ലഹരിക്കെതിരെ ഉള്ള ബോധവൽക്കരണം നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം.