കുറ്റിപ്പുറം:ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണം വിട്ട് അഞ്ചോളം വാഹനങ്ങളില്‍ ഇടിച്ചു.അപകടത്തില്‍ ബൈക്കില്‍ സ്റ്റേഷനിലേക്ക് വന്നിരുന്ന കുറ്റിപ്പുറത്തെ ഗ്രേഡ് എസ്ഐ അയ്യപ്പന്‍ അടക്കം 6 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ അയ്യപ്പനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സാരമായി പരിക്കേറ്റ മറ്റുള്ളവരെ 5 പേരെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച കാലത്ത് 7 മണിയോടെ കുറ്റിപ്പുറം പാലത്തിന് സമീപത്താണ് അപകടം.വളാഞ്ചേരി ഭാഗത്ത് നിന്ന് ഉള്ളി കയറ്റി വന്ന ലോറിയാണ് ബ്രേക്ക് നഷ്ടപ്പെട്ടതോടെ നിയന്ത്രണം വിട്ടത്.മുന്‍പില്‍ പോയിരുന്ന കാറില്‍ ഇടിച്ചതോടെ കാറ് എതിരെ വന്ന എസ്ഐ അയ്യപ്പന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.നിയന്ത്രണം നഷ്ടപ്പെട്ട ലോറി പിന്നീട് ഇന്നോവ കാറിലും,സ്വിഫ്റ്റ് കാറിലും മിനി ലോറിയിലും ഇടിച്ചാണ് നിന്നത്.