ചങ്ങരംകുളം:പോലീസ് മേധാവിയായി എറണാംകുളത്ത് ജോലി ചെയ്യുന്ന ക്രൈംബ്രാഞ്ച് പോലീസ് സുപ്രണ്ട് വി.കെ. അബ്ദുൽ ഖാദറിന്റെ നേതൃത്വത്തില്‍ സുന്ദരി ടീച്ചറെ വീട്ടിലെത്തി ആദരിച്ചു.എരമംഗലം എ.എൽ.പി.സ്കൂൾ അദ്യാപികയായിരുന്ന സുന്ദരി ടീച്ചറെ പ്രൈമറി തലം മുതൽ സർവീസ്കാലഘട്ടത്തിലെ ഓരോ ചുവടുവെപ്പിലും അബ്ദുല്‍ ഖാദര്‍ മുടങ്ങാതെ കാണാനെത്താറുണ്ട്.അധ്യാപക ദിനത്തോടനുബന്ധിച്ച് സുന്ദരി ടീച്ചറുടെ വസതിയിലെത്തിയ സംസ്കാര സാഹിതി പ്രവർത്തകരുടെ ആദരിക്കൽ ചടങ്ങ് വി.കെ. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ടി.പി.ശബരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഷാജി കാളിയത്തേൽ,പ്രണവം പ്രസാദ്, അടാട്ട് വാസുദേവൻ,ഷംസുദ്ദീൻ വടശ്ശേരി,ഡോ:പി.വി.ഷഹല ,പി.രാമദാസ്,പി.ഹരികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.